Thamarassery: ഉത്തരമേഖലാ എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ E.I ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും, കമ്മീഷണർ സ്‌ക്വാഡും സംയുക്തമായി താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ജിനീഷ് . ഇ. യുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം എട്ടാം വളവിൽ വച്ച് നടത്തിയ പരിശോധനയിൽ KL 57 X4652 INNOVA കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ193.762g MDMA പിടികൂടി.
MD MA കടത്തിയ താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം വില്ലേജിൽ എസ്റ്റേറ്റ് മുക്ക് ദേശത്തു നായാട്ടു കുന്നുമ്മൽ വീട്ടിൽ ഫവാസ് (27) കൊയിലാണ്ടി താലൂക്ക് ബാലുശ്ശേരി വില്ലേജിൽ കാട്ടാംവള്ളി ദേശത്തു പുള്ളാണിക്കൽ വീട്ടിൽ ജാസിൽ. പി. (23) എന്നിവരെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്നും കടത്താനുപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു.
മൈസൂരിൽ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് മൊത്തവ്യാപാരിയിൽ നിന്നു വാങ്ങിയതാണെന്നും, കേരളത്തിൽ ചില്ലറ വില്പന നടത്തിയാൽ 5 ലക്ഷം രൂപ ലഭിക്കുമെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ഷിജുമോൻ.T,
സന്തോഷ് കുമാർ. സി,
പ്രിവെന്റീവ് ഓഫീസർമാരായ ഷിബു ശങ്കർ, സുരേഷ് ബാബു പി, പ്രദീപ് .K. C,
CEO മാരായ സുജിൽ.S, അഖിൽദാസ്. ഇ, നിതിൻ, സച്ചിൻ ദാസ്, അരുൺ ഡ്രൈവർ ഷിതിൻ എന്നിവരുമുണ്ടായിരുന്നു.