Nadapuram: കുമ്മങ്കോട് അഹമ്മദ് മുക്കില്‍ നിർമാണത്തിലുള്ള വീട്ടിൽ മധ്യ വയസകന്റെ മൃതദേഹം കണ്ടെത്തി.
എളയിടം സ്വദേശി പാലോള്ളതില്‍ അമ്മദി (57)ന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നും ഇയാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
അഞ്ച് ദിവസമായി അമ്മദിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സമീപത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാലൊള്ളതില്‍ മന്‍ഷാദിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ചെറിയ രീതിയില്‍ മാനസിക അസ്വാസ്ത്യമുള്ള ആളായിരുന്നു അമ്മദെന്നും പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്നും അറിയിച്ചു.