Koyilandy: ബപ്പന്‍കാട് ട്രെയിന്‍ തട്ടി ബാലുശ്ശേരി സ്വദേശി മരിച്ചു. കരിയാത്തുങ്കാവ് ശിവപുരം തേനമാക്കൂല്‍ ലോഹിതാക്ഷന്‍ (62)ആണ് മരണപ്പെട്ടത്. ആശാരിയാണ് ലോഹിതാക്ഷന്‍.
ഇന്നലെ വൈകുന്നേരം മൂന്നരയോടുകൂടിയാണ് ബപ്പന്‍കാട് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് ഇന്‍ക്വസ്റ്റ് നടക്കും.