Kunnamangalam: പതിനാലര കിലോ കഞ്ചാവുമായി യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി.
തലയാട് തൊട്ടിൽ അർഷാദാണ് പോലീസ് പിടിയിലായത്, ഇയാൾ മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുന്ദമംഗലത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
ഇയാൾ വയലട ഭാഗത്ത് റിസോട്ട് വാടകക്ക് എടുത്ത് നടത്തി വരുന്നുണ്ട്.