Puthuppadi, അടിവാരം പൊട്ടികയ് സുലൈമാൻ്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രി മോഷണം പോയ സ്കൂട്ടറാണ് ഇന്നു രാവിലെ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂട്ടറിൻ്റെ നമ്പറായ KL57 Q7705 എന്ന പ്ലേറ്റ് അഴിച്ചുമാറ്റി പകരം ഇരുഭാഗത്തും KL57 G 9635 എന്ന നമ്പർ പ്ലേറ്റ് സ്ഥാപിച്ച നിലയിലാണ് സ്കൂട്ടർ തിരികെ ലഭിച്ചത്, സ്കൂട്ടറിലെ കണ്ണാടികളും മോഷ്ടാക്കൾ അയിച്ചെടുത്തിട്ടുണ്ട്.
15 ദിവസങ്ങൾക്ക് മുമ്പ് സ്കൂട്ടറിൻ്റെ ചാവി നഷ്ടപ്പെട്ടിരുന്നതായും പിന്നീട് കൈവശം ഉണ്ടായിരുന്ന മറ്റൊരു ചാവി ഉപയോഗിച്ചാണ് സ്റ്റാർട്ടാക്കാറെന്നും സുലൈമാൻ പറഞ്ഞു.
വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റു മാറ്റി കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം.
ഇതു സംബന്ധിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകി.