Wayanad: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ ഉൽഘാടനം ചെയ്തു.നവാസ് ഈർപ്പോണ, സി.മുഹ്സിൻ, കെ.പി.കൃഷ്ണൻ, വി.കെ.എ.കബീർ, എം.പി.സി ജംഷിദ്, ചിന്നമ്മ ജോർജ് എന്നിവർ സംസാരിച്ചു.ടി.പി ഫിറോസ്, രാജേഷ് കോരങ്ങാട്, മുരളി കുറ്റിയാക്കിൽ, ടി.ദിലീപ് മാസ്റ്റർ, ജസീറലി,അഭിനന്ദ് താമരശ്ശേരി, ഷീജ ദിലീപ്, ടി.ബാലകൃഷ്ണൻ, ബാബുരാജ്, ഓമി ജാഫർ,റാഫി താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.