Accident at Mukkam, Valiyaparam and North Karassery. Autorickshaw passengers injured image

Mukkam, വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം. ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്

HOP UAE VISA FROM 7300 INR - BANNER

Mukkam: വലിയ പറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം. രാത്രി 9 മണിയോടെയാണ് വലിയ പറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്.

ഓട്ടോയുടെ മുൻ വശത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മാമ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

ഈ സംഭവത്തിന് തൊട്ട് പിറകെയാണ് നോർത്ത് കാരശ്ശേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്നവരെ Mukkam സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേയും പരിക്ക് സാരമുള്ളതല്ല എന്നാണ് അറിവ്. തുലാ വർഷം കനത്തതോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിന് സമീപം അപകടം വർധിക്കുന്നതായാണ് സൂചന

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test