Wayanad: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗി കാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴി ഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ.
തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (31) ആണ് സൈബർ പോലീസിന്റെ പിടിയിലായത്. ഉണ്ണികൃഷ്ണനെ കൂടാതെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30)നെതിരെയും സൈബർ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് വിധേയയാക്കി മൊബൈലിൽ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.