Adivaram: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പുതുപ്പാടി പുളിക്കാട്ടില്‍ ബേബി (71) മരണപ്പെട്ടു.
മുന്‍ KSRTC ഡ്രെെവറായിരുന്നു. നിലവില്‍ ഈങ്ങാപ്പുഴയില്‍ ഇന്‍ഷൂറന്‍സ് സ്ഥാപനം നടത്തി വരുകയായിരുന്നു. നവംമ്പര്‍ ഒന്നിനാണ് വീടിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബെെക്കിടിച്ച് പരിക്കേറ്റത്.കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്. സംസ്കാരം പിന്നീട്.