Omassery: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.ഹുസൈൻ മാസ്റ്റർ,പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,സൈനുദ്ദീൻ കൊളത്തക്കര,മണ്ഡലം സംഘാടക സമിതി ട്രഷറർ എ.കെ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും കെ.എം.കോമളവല്ലി നന്ദിയും പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന സാംസ്കാരിക സദസ്സ് വി.എം.ഉമർ മാസ്റ്റർ എക്സ് എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.