Koduvally: വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വീണ്ടും അപകടം. വയനാട് സ്വദേശികളായ കാർ യാത്രികർ കാർ നിർത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അംഗ പരിമിതൻ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു.
Vavad വില്ലേജ് ഓഫീസിനും മദ്റസക്കും ഇടയിൽ ഇന്ന് രാവിലെ 11.30 നാണ് അപകടം. ഒരു സ്ത്രി ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ഇവിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച മൂന്ന് സ്ത്രീകൾ മരിച്ചിരുന്നു.