At Thamarassery, the goons intercepted the arrest of the fake Siddhant image_cleanup

Thamarassery, അറസ്റ്റിലായ വ്യാജ സിദ്ധൻ്റെ ദൃശം പകർത്തുന്നത് ഗുണ്ടകൾ തടസ്സപ്പെടുത്തി

hop thamarassery poster
Thamarassery: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്ത ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പ് Thamarassery താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി പുറത്തിറക്കുന്ന സമയത്ത് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയെയാണ് തടസ്സപ്പെടുത്തിയത്.
ആശുപത്രിയിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങൾ പകർത്തുന്നത് ഗുണ്ടകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല, എന്നാൽ പോലീസ് വാഹനത്തിലേക്ക് പ്രതിയെ കയറ്റുന്ന ദൃശ്യം പകർത്തുമ്പോഴാണ് ക്യാമറക്ക് മുന്നിൽ മറഞ്ഞു നിന്നു് തടസ്സം സൃഷ്ടിച്ചത്. ഗുണ്ടാ സംഘത്തിൽ പെട്ട ആറോളം പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് തടസ്സപ്പെടുത്താൻ രംഗത്ത് വന്നത്. ഇന്നലെ അർദ്ധ രാത്രി 12.30 ഓടെയോടെയായിരുന്നു സംഭവം.
പഠനത്തിൽ പിന്നോക്കം നിന്ന 13 വയസ്സുകാരിയായിരുന്ന വയനാട് സ്വദേശിനിയായ പട്ടിക ജാതി സമുദായത്തിൽ പെട്ട വിദ്യാർത്ഥിനിയെ ചികിത്സക്കായി രണ്ടു വർഷം മുമ്പ് സിദ്ധൻ്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു  കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിനു ശേഷം സ്കൂളിൽ വെച്ചു നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി സംഭവം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test