Thamarassery, ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ആറാം വളവില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഒരു പിക്കപ്പാണ് താഴ്ചയിലേക്ക് പതിച്ചത്. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം പുറത്തെടുത്തിട്ടില്ല,ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ പരുക്കേറ്റവരെ മുകളിൽ എത്തിച്ചിരുന്നു.