Kuttiadi: കുറ്റ്യാടി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് നേരെ അക്രമണം സിസിടിവി ദൃശ്യങ്ങൾ പുറത്ത്. Kuttiadi അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ ജലീൽ (49) ന് നേരെയാണ് അക്രമണമുണ്ടായത്.
വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിയോടെ ടൗൺ മധ്യത്തിലാണ് സംഭവമുണ്ടായത്. നമ്പർ പ്ലേറ്റ് മറച്ച് ബുള്ളറ്റിൽ എത്തിയ ആളാണ് അക്രമം നടത്തിയത്. ചുറ്റികയും കത്തിയുമായി അക്രമം നടത്തുകയായിരുന്നു.
അക്രമിയിൽ നിന്നും രക്ഷപെടാൻ ഓട്ടോ ഡ്രൈവർ അലറി വിളിച്ചെങ്കിലും ഇതു വഴി കടന്നുപോയ വാഹനത്തിലുള്ളവർ ആരും രക്ഷക്കെത്തിയില്ല. അക്രമിയുമായുള്ള സിനിമ സ്റ്റൈൽ ഏറ്റുമുട്ടലിന്റ ദൃശ്യങ്ങൾ സമീപത്തെ കടയിലെ ദൃശ്യങ്ങളിൽ പതിയുകയുണ്ടായി.
സംഭവത്തിൽ ചെറിയ പരിക്കുകളോടെ ഓട്ടോ ഡ്രൈവർ രക്ഷപെട്ടു. ടൗണിൽ രാത്രി കാലത്ത് സർവ്വീസ് നടത്തുന്ന ആളാണ് ജലീൽ. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിപ സാഹചര്യത്തിൽ ടൗണിൽ ജന സഞ്ചാരം
കുറവാണ്. സാധാരണയായി ടൗണിൽ പുലർച്ചെയും ആളുകൾ ഉണ്ടാകാറുണ്ട്.