attack-on-prospective-groom-and-bride-in-kozhikode-youth-arrested

Kozhikode പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

hop thamarassery poster
Kozhikode എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ചത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് നിഖിൽ.

 

 


Kozhikode: Youth arrested for attacking prospective groom and bride in Elathur. Nikhil S. Nair, a native of Kundupparamba, was taken into custody by the Elathur police. The attack happened after the groom confronted the accused for making sexually suggestive gestures toward the bride-to-be.

The incident occurred yesterday evening. The couple had stopped at the Puthiyangadi petrol pump to refuel their bike when the accused, who was nearby, made inappropriate gestures toward the woman. When the prospective groom questioned him, a physical altercation broke out.

Following this, the accused used a weapon he was carrying to brutally assault both the groom and the bride-to-be. Police were immediately informed and quickly arrested the accused.
Nikhil is a repeat offender with previous cases against him and was already under surveillance under the Kerala Anti-Social Activities (Prevention) Act (KAAPA).

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test