Kozhikode: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി. കോഴിക്കോട് Thamarassery പരപ്പൻപൊയില്‍ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്.
ദമാമില്‍ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. എയര്‍ പോര്‍ട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ധരിച്ച ഷര്‍ട്ടിൻ്റെ കയ്യില്‍ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും പിടി കൂടിയ സ്വര്‍ണം പോലീസിനും സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.