Kodanchery, മദ്യപിച്ച് ലക്കുകെട്ട് കലഹം; നടുറോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍

Drunken brawl in Kotanchery A couple forgets their child in the middle of the road

Kodanchery: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. .രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പൊലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്. കോടഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കലഹത്തിനൊടുവില്‍ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നയാളാണ് കുട്ടിയെ വഴിയരികില്‍ കണ്ടത്. ഇയാള്‍ വിവരം പൊലീസില്‍ […]

ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Bison attack on running car The car occupants had a miraculous escape

കോഴിക്കോട്: പന്നിക്കോട്ടൂരില്‍ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടാവുകയായിരുന്നു. കാറിന്‍റെ മുൻവശവും ഇടതുഭാഗവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ കാറിനകത്തുണ്ടായിരുന്നവര്‍ പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായിരിക്കുന്നത് […]

Mukkam, വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം

Attempting to break the necklace by throwing chili powder in the eyes of the housewife

Mukkam: കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ ഇന്ന് പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോആയിരുന്നു സംഭവം. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞ 6 മാസത്തിനിടെ പ്രദേശത്തു 4 തവണയാണ് മോഷ്ടാ വ് എത്തിയത്,3പേരുടെ മാലപൊട്ടിക്കുകയും ചെയ്തു.. എന്നാൽ ഇന്ന് മാല പൊട്ടിക്കാൻ സാധിച്ചിട്ടില്ല.

Thamarassery, ചുരത്തിൽ മിനി ലോറി മറിഞ്ഞു.

Thamarassery, ചുരം ഒന്നാം വളവിന് സമീപം മിനിലോറി മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും  മുന്തിരി കയറ്റി മഞ്ചേരിയിലേക്ക് വരികയായിരുന്ന  വാഹനമാണ് പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റു.

Thamarassery, സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് ദമ്പതികൾക്ക് ഗുരുതര പരുക്ക്.

Thamarasserygh

Thamarassery: ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് രണ്ടുപേർക്ക് ഗുരുതരമായ പരുക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികായ സവാദ് (27), ഭാര്യ ഷർമിള ഷെറിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ഇടിച്ച ബസ്സ് നിർത്താതെ പോയതായി പറയുന്നു, ഇതു വഴി പോയ വാഹനയാത്രക്കാർ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കാരാണ് അപകടത്തിൽപ്പെട്ടത്., പുലർച്ചെ 5 മണിക്കായിരുന്നു അപകടം.

Thamarassery, KSRTC കണ്ടക്ടർ പോലിസ് സ്റ്റേഷനിൽ എത്തിച്ച ഭിന്നശേഷിക്കാരനായ 14കാരനെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു

KSRTC conductor brought the differently abled 14 year old to the police station and handed him over cleanup

Thamarassery: ഇന്ന് ഉച്ചക്ക് വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിൽ കൈതപ്പൊയിലിൽ നിന്നും കയറിയ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് കണ്ടക്ടർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതുകൊണ്ടാണ് കണ്ടക്ടർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീട്ടുകാരുടെ ഫോൺ നമ്പർ പോലും കൃത്യമായിട്ട് അറിയാത്ത കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സ്റ്റേഷനിൽ വെച്ച്  ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകിയ ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്നും വീട് പെരിന്തൽമണ്ണ അമ്മിണിക്കാട് മലയിൽ എന്നാണെന്ന് […]

Thamarassery, തോട്ടത്തിൽ തീ പിടുത്തം

A fire broke out in an orchard in Thamarassery cleanup

Thamarassery: പുല്ലാഞ്ഞിമേട്ടിൽ റബർ തോട്ടത്തിൽ തീപിടുത്തം, അടിക്കാടാണ് കത്തി നശിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളി റോഡരികിൽ കൂട്ടിയിട്ട ഉണങ്ങിയ കാട്ടുവള്ളിക്ക് തീ കൊടുത്തത് തോട്ടത്തിലേക്ക് പടരുകയായിരുന്നു. നാട്ടുകാരും, മുക്കത്ത് നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് തീയണച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം

Mukkam, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, യുഡിഎഫ്

Defend Democracy and Constitution UDF

Mukkam: യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ഓഫീസ് സെൻട്രൽ കമ്മിറ്റി ജനറൽ കൺവീനർ  എ പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു.  ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു.  രാഹുൽ ഗാന്ധി  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ  എല്ലാ ജനാധിപത്യ വിശ്വാസികളും കൽപ്പറ്റയിൽ അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.  യുഡിഎഫ്  നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു,  അഡ്വ.കെ പ്രവീൺകുമാർ, പി.ജി മുഹമ്മദ്, ബാബു കെ പൈക്കാട്ട്, […]

Thamarassery, സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

The gold ornaments were lost

Thamarassery കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് രണ്ടുപവൻ പവൻ തൂക്കം വരുന്ന ഒരു വളയും, ഒന്നേകാൽ പവൻ തൂക്കം വരുന്ന ലോക്കറ്റ് അടങ്ങിയ മാലയും നഷ്ടപ്പെട്ടു. ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്വർണം തിരികെ എടുത്ത കവറിന് അകത്തായിരുന്നു ആഭരണങ്ങൾ . കണ്ടു കിട്ടുന്നവർ. ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 9400835079,+91 75106 37518

Kattippara, നെല്ലിക്കാംകണ്ടി അബൂബക്കർ നിര്യാതനായി.

Abu Bakar passed away while paddy field

Kattippara: നെല്ലിക്കാംകണ്ടി അബൂബക്കർ നിര്യാതനായി. ഭാര്യ സുലൈഖ വട്ടക്കണ്ടി മക്കൾ: ഷെമീർ വട്ടക്കണ്ടി (സൗദി ), ഷെബ്ന,അസ്മ സെഫീന മരുമക്കൾ നെസീറ(വാവാട്) ,മുജീബ് (തലയാട്) മനാഫ് (കിനാലൂർ) ഷെബീർ (തച്ചംപോയിൽ) മജീദ് വട്ടക്കണ്ടി,ബഷീർ വട്ടക്കണ്ടി, സമദ് വട്ടക്കണ്ടി സെലിം വട്ടക്കണ്ടി, തുടങ്ങിയവരുടെ സഹോദരി ഭർത്താവ് ആണ് മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30.ന് കട്ടിപ്പാറ ജുമാ മസ്ജിദിൽ.

ബസ്സ് സ്റ്റോപ്പ് തടസ്സപ്പെടുത്തിയുള്ള വാഹന പാർക്കിംഗ് ;Thamarassery, പതിവ് കാഴ്ചയാവുന്നു

Vehicle parking obstructing the bus stop is a common sight in Thamarassery cleanup

Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ബസ്സ് സ്റ്റോപ്പ് തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാവുന്നു. ഇതു മൂലം ബസ്സുകൾ റോഡിന് മധ്യത്തിൽ നിർത്തേണ്ടി വരികയും ,ഇറങ്ങുകയും, കയറുകയും ചെയ്യുന്നവർ ഏറെ പ്രയാസമനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് റോഡിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത രൂപത്തിൽ തടസ്സപ്പെടുത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ സ്ഥലം വിടുന്നത്

test