Thamarassery: ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് രണ്ടുപേർക്ക് ഗുരുതരമായ പരുക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികായ സവാദ് (27), ഭാര്യ ഷർമിള ഷെറിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ഇടിച്ച ബസ്സ് നിർത്താതെ പോയതായി പറയുന്നു, ഇതു വഴി പോയ വാഹനയാത്രക്കാർ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കാരാണ് അപകടത്തിൽപ്പെട്ടത്., പുലർച്ചെ 5 മണിക്കായിരുന്നു അപകടം.