മഞ്ഞപ്പിത്തം ബാധിച്ച് നാല് വയസുകാരൻ മരിച്ചു (Vadakara)

Four-year-old dies of jaundice (Vadakara) image

Vadakara: അറക്കിലാട് കരുവാണ്ടി അഫീഫിന്റെയും ബുഷ്റയുടെയും മകൻ ഇസാൻ മുഹമ്മദ് മരണപ്പെട്ടു. നാല് വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രാവിലെ യായിരുന്നു മരണം. അമൃത പബ്ലിക് സ്ക്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്. അടക്കാതെരു കൊപ്ര വ്യാപാരി കരുവാണ്ടി യൂസഫിന്റെ ചെറു മകനാണ്.

ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി (KODUVALLY)

Hafiz Ahmad Sharif Noorani Sakhafi passes away (KODUVALLY IMAGE

Koduvally: പ്രമുഖ പണ്ഡിതൻ നടമ്മൽ പോയിൽ യു കെ മജീദ് മുസ്ലിയാരുടെ (കോഴിക്കോട് ബദവീ മഖാം) മകൻ ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8:30 ന് നടമ്മൽ പൊയിൽ ജുമാ മസ്ജിലും 9:00 മണിക്ക് അമ്പലക്കണ്ടി പുതിയോത് ജുമാ മസ്ജിദിലും. ഇന്നലെ രാത്രി 9:00 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും മയ്യിത്ത് നിസ്കാരം നടന്നു.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Kalpetta)

Student dies after being treated in bike accident (Kalpetta) image

Kalpetta: ബൈക്കിൽ പിതാവിനോപ്പം സഞ്ചരിക്കവേ എതിരെ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന പിണങ്ങോട് കടവണ്ടി മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ്‌ മിദ്‌ലാജ്(17)ആണ് മരണപെട്ടത്. ഓഗസ്റ്റ് 9 ആം തീയതി വൈകിട്ട് പിണങ്ങോട് നിന്നും കാവുംമന്ദത്തേക്ക് പിതാവും മിഥ്ലാജും ബൈക്കിൽ യാത്ര ചെയ്യവേ പുഴക്കലിൽ വെച്ച് ടിപ്പർ ലോറിയെ മറികടന്നു വന്നു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലും  Kozhikode മെഡിക്കൽ കോളേജിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. നടപടി ക്രമങ്ങൾ […]

മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം (Thamarassery)

Thamarassery, young man's bravery in drunkenness image

Thamarassery: താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം മൂലം പോലിസും, ആശുപത്രി ജീവനക്കാരും പൊറുതിമുട്ടി. വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കോളിക്കൽ താമസക്കാരനായ മുഹമ്മദലിയാണ് പതിവായി പരാക്രമവുമായി റോഡിലിറങ്ങുന്നത്. ഇയാൾ എന്നും പോലീസ് സ്റ്റേഷനിൽ എത്തി വാതിലിൽ ചവിട്ടുകയും, വാഹനങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും, തെറി വിളിച്ചു പറയുകയും ചെയ്യുന്നത് പതിവാണ്. ശരീരത്തിൽ പരുക്കുകളുമായി ആശുപത്രിയിൽ എത്തുന്ന ഇയാൾ താലൂക്ക് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുന്നതും, ഭീകരാന്തരീക്ഷം സൃഷിടക്കുന്നതും പതിവാണ്. ഇന്നലെയും പതിവ് തുടർന്നു. ഇന്നു രാവിലെ പോലീസ് […]

പന്നി കുറുകെ ചാടി; സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരുക്ക് (Poonoor)

The pig jumped across; Passenger seriously injured after falling from scooter image

Poonoor: കോളിക്കലിൽ പന്നി കുറുകെ ചാടി സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി) ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കാലിലും തോളിലിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ (Mukkam)

The accused in the case of trying to kill his wife hanged to death image

Mukkam: മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഇന്നലെ വൈകീട്ട്   അഞ്ചേ മുക്കാലോടെ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹോട്ടലുടമ പൂളപ്പൊയിൽ പൈറ്റൂളി ചാലിൽ മുസ്തഫയെയാണ് കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്..

പാതിരമണ്ണ്, പരിയാടത്ത് കുഞ്ഞുമുഹമ്മദ് നിര്യാതനായി (Thiruvambady)

Pathiramann, Pariyadam Kunju Muhammad passed away (Thiruvambady) image

Thiruvambady: പാതിരമണ്ണ്, പരിയാടത്ത് കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മുഹമ്മദലി, സുമീറ, റംല, റൈഹാനത്ത് മരുമക്കൾ: സത്താർ (പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷറഫ് (കുന്ദമംഗലം), മുനീറ. ഖബറടക്കം: ഇന്ന് വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി മസ്ജിദിൽ.

നിര്യാതയായി (Puthuppady)

passed away puthuppady image

Puthuppady: ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ പി.കെ മുഹമ്മദിന്റെ (ബാർബർ ) ഭാര്യ ആയിഷ (64) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ്, ശറഫുദ്ധീൻ, സൗദ, നസ്റീന, റഹ്മ മർയം മരുമക്കൾ: സലീന (കോരങ്ങാട്), ഷിഫാന (കൊടുവള്ളി), ഇഖ്ബാൽ (പൂനൂർ), റഷീദ് (പാത്തിപ്പാറ), സജ്നാസ് (തലയാട്). മയ്യിത്ത് നിസ്കാരം  (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ഈങ്ങാപ്പുഴ മഹല്ല് ജുമാ മസ്ജിദിൽ.

അശ്രദ്ധയോടെ പാർക്ക് ചെയ്ത മിനിലോറിക്ക് പിന്നിൽ സ്ട്ടകൂർ ഇടിച്ച് മധ്യവയസ്കൻ്റെ കൈവിരൽ അറ്റു (Thamarassery)

Middle-aged man's finger severed as he rammed into carelessly parked minilorry (Thamarassery) image_cleanup

Thamarassery: അശ്രദ്ധയോടെ പാർക്ക് ചെയ്ത മിനിലോറിക്ക് പിന്നിൽ സ്ട്ടകൂർ ഇടിച്ച് മധ്യവയസ്കൻ്റെ കൈവിരൽ അറ്റു. Thamarassery മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം അശ്രദ്ധയോടെ റോഡരികിൽ നിർത്തിയിട്ട തടി കയറ്റിയ മിനിലോറിയിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കകൻ്റെ കൈവിരൽ അറ്റു. Thamarassery കല്ലിടുക്കിൽ ചാത്തു (67) ൻ്റെ കൈവിരലാണ് അറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയൽ പ്രാഥമിക ചികിത്സ നൽകിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. റോഡിലേക്ക് തള്ളി നിന്ന തടിയിൽ ഇടിച്ചാണ് കൈവിരൽ അറ്റു പോയത്.

മരണം: പുവ്വത്തിങ്ങൽ റഷീദ് (Vattoly)

vattoly image

Vattoly: എളേറ്റിൽ വട്ടോളി പൂവ്വത്തിങ്ങൽ അബ്ദുൽ റഷീദ് എഞ്ചിനീയർ (55) മരണപ്പെട്ടു. പിതാവ്: പരേതനായ പുവ്വത്തിങ്ങൽ അഹമ്മദ് ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: മിന്നത്ത് മാനൊടുകയിൽ (എറോക്കടൻ കുടുബാംഗം). മക്കൾ: മുഹമ്മദ് ഷാ, അഹമ്മദ് ഫർസിൻ (MBBS MCH Kozhikkode), അഹമ്മദ് ഫറാസ് (അൻസാരി സ്കൂൾ-ദയാപുരം). സഹോദരങ്ങൾ: അബുദുസമദ്, സുഹറ, ജമീല, നസറി, അബ്ദുമുനീർ (PMR ഏജൻസിസ്, എളേറ്റിൽ). സഹോദരീ ഭർത്താക്കന്മാർ: മുഹമ്മദ് കയ്യേലിക്കുന്നു ചുങ്കം, അഹമ്മദ് കുട്ടി മാസ്റ്റർ വൈലാങ്കര, ഹംസ ഹാജി കുണ്ടുങ്ങര. […]

വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത്മീറ്റ് സംഘടിപ്പിച്ചു (Thamarassery)

Organized youth meet against hatred and misrule image

Thamarassery: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി സംസ്ഥാന വ്യാപകമായുള്ള മുസ്ലിം യൂത്ത് ലീഗ്  പ്രതിഷേധത്തിന്റെയും  സംഘടനാ ശാക്തീകരണ ഭാഗമായും Thamarassery പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് Kozhikode ജില്ലാ സീനിയർ വൈ.പ്രസിഡണ്ട് ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് […]

വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Thamarassery)

Elderly man found dead in pond (Thamarassery) image

Thamarassery: വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) നെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: പ്രേമ, മക്കൾ: പ്രബീഷ്, പ്രശോഭ്. പ്രിൻറിംഗ് പ്രസിൽ ജോലിക്കാരനായിരുന്നു.