പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് ഹംസ മാസ്റ്റർ നിര്യാതനായി (Puthuppady)

Puthuppady Panchayat Muslim League leader Hamza Master passes away image

Puthuppady: ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമായിരുന്ന OK ഹംസ മാസ്റ്റർ (73)നിര്യാതനായി ഭാര്യ: ജമീല, മക്കൾ: ഷാജഹാൻ, ഷമീറ. മരുമക്കൾ: എം.എ ഗഫൂർ (കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്), ജെസ്ല, മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് റോഡുകൾ കീറിയിട്ടതോടെ യാത്ര ദുരിതപൂർണ്ണം (Omassery)

Jaljeevan Mission drinking water scheme has torn up the roads, making the journey miserable image

Omassery: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഒട്ടു മിക്ക റോഡുകളും കീറിയിട്ടതോടെ യാത്ര ദുരിതപൂർണം. പ്രവൃത്തി പൂർത്തീകരിച്ചാലും പദ്ധതിക്കായി കീറിയ റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരോട് പരാതിപ്പെട്ടാൽ പാറപ്പൊടി റോഡിലിട്ട് താൽക്കാലിക പരിഹാരം മാത്രമാണ് ചെയ്യുന്നത്. ഇതാവട്ടെ മഴയത്ത് ഒലിച്ചു പോവുകയും ചെയ്യുന്നു. മഴയില്ലെങ്കിൽ പൊടി ശല്യവും രൂക്ഷമാക്കുന്നു. പഞ്ചായത്തിലെ പ്രാദേശിക റോഡുകൾ എത്രയും പെട്ടെന്ന് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ സൂചകമായി നൂലങ്ങൽ […]

ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു (Thiruvambady)

Omak - Onam Celebration organized (Thiruvambady) image

Thiruvambady: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ Kozhikode ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. Kozhikode ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, വിനോദ് താമരശ്ശേരി,  പി കെ സി മുഹമ്മദ്, മുജീബുറഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു. ഒമാക് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ മത്സരങ്ങൾ  ആവേശകരമായി. ഒമാക് അംഗങ്ങൾ അണിനിരന്ന […]

ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം (Thamarassery)

Heavy traffic jam at the pass (Thamarassery) image

Thamarassery: Thamarassery ചുരത്തിൽ ഇന്നലെ വൈകിട്ട് മുതൽ ഉണ്ടായ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഓണവും, അവധികളും പ്രമാണിച്ച് ചുരം കയറുന്നവരുടെ വാഹനങ്ങൾ വർദ്ധിച്ചതും, ഇടക്കിടക്ക് വാഹനങ്ങൾ കേടാവുന്നതും, ട്രാഫിക് നിയന്ത്രണം പാലിക്കാതെ ചിലർ വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതുമാണ് കുരുക്ക് രൂക്ഷമാവൻ കാരണമാവുന്നത്. വരുന്ന 10 ദിവസങ്ങളിലും കുരുക്കിന് സാധ്യതയുണ്ട്. അത്യാവശ്യ യാത്രക്കാർ നേരത്തെ പുറപ്പെടുന്നത് ഉചിതമായിരിക്കും. ട്രാഫിക് നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കാൻ ഡ്രൈവർമാർ തയ്യാറാവണമെന്ന് ട്രാഫിക് പോലീസും, ചുര സംരക്ഷണ സമിതിയും നിർദ്ദേശിച്ചു.

നിര്യാതയായി (Thamarassery)

passed away image tsy

Thamarassery: കൂരാച്ചുണ്ട്  കൂട്ടുങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (മോളി-62) Thamarassery യിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ തിരുമേനി ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: സെൻസി, സിറിൽ. മരുമക്കൾ: റിജോയ് ഇടത്തിൽ Kozhikode, എയ്ഞ്ചൽ കുന്നത്ത് കേളകം. സംസ്കാരം 28/08/2023 തിങ്കൾ 11 മണിക്ക് കൂരാച്ചുണ്ട് സെൻ്റ്: തോമസ് ഫൊറോന ദേവാലയത്തിൽ

കഞ്ചാവുമായി യുവാക്കൾ പിടിയിൽ (Kalpetta)

Youth arrested with ganja (Kalpetta) image

Kalpetta: മുട്ടിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് അര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിലാണ് നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായത്. കൊറോത്ത് ഉസൈൻ കെ.സി, ഇർഷാദ് ഖാൻ, അഷ്കർ, ജംഷീർ പി പി, സഞ്ജിത് സമാന്‍ പി, സാജിദ് എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ. പി.ബാബു രാജും സംഘവും അറസ്റ്റ് ചെയ്തത്.

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു (Mananthavady)

Mananthavady drowns while taking a bath image

Mananthavady: കുഴിനിലം ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി കൊല്ലം പറമ്പിൽ മോളിയുടെ മകൻ ഗോഡ്വിൻ (20) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ബി എസ് സി നേഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

മരണം: പൂവത്തോടുകയിൽ അബൂബക്കർ മാസ്റ്റർ (Koduvally)

passed away image

Koduvally: കിഴക്കോത്ത് പൂവത്തോടുകയിൽ അബൂബക്കർ മാസ്റ്റർ (81) മരണപ്പെട്ടു. ഭാര്യ: ഫാത്തിമ. മക്കൾ: സാഫി, സലീം, സഫിയ. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പൈബാലുശ്ശേരി എല്‍ പി സ്‌കൂള്‍, കൊടുവള്ളി എല്‍ പി സ്‌കൂള്‍, പന്നൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്കാരം രാവിലെ 9:30ന് പുവ്വത്തൊടുകയിൽ ജുമാ മസ്ജിദിൽ.

വയനാട് തലപ്പുഴ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒൻപത് പേർ മരിച്ചു (Mananthavady)

Nine killed (Wayanad) image_cleanup

Mananthavady: വയനാട്- തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞാണ് അപകടം. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. 4 പേര്‍ക്കു പരുക്കെന്നും പ്രാഥമിക വിവരം. മരിച്ചവര്‍ വയനാട് സ്വദേശികളാണ് പരിക്കേറ്റവരെ Wayanad മെഡി: കോളേജിൽ പ്രവേശിപ്പിച്ചു.

പന്ത്രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു (Mukkam)

Twelve people were bitten by stray dogs in Mukkam. image

Mukkam: മുക്കത്ത് 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടാണ് Mukkam ഹൈസ്കൂൾ പരിസരം കുറപ്പാല രാജീവ് ദശലക്ഷം കോളനി, അഗസ്ത്യൻ മുഴി രാമൻ സ്മാരക റോഡ്, കയ്യിട്ട പൊയിൽ, വെസ്റ്റ് മാമ്പററ എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ നായ കടിച്ചു. പേ ബാധിച്ച നായയാണെന്നാണ് കരുതുന്നത്. കുറ്റിപ്പാല രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ ബാബുവിന്റെ മകൻ അജിൻ ലാൽ (23), രാമൻ റോഡ് കുളങ്ങര വീട്ടിൽ രഞ്ജുവിന്റെ ഭാര്യ വിജി, മകൾ തസ്മയ്, […]

ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ കൊയിലാണ്ടി സ്വദേശിയും (Koyilandy)

Among the scientists who played an important role in the Chandrayaan mission, the native of Koyalandi was also there image

Kozhikode: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കോഴിക്കോട്, കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് Koyilandy സ്വദേശി അബി എസ്. ദാസ്. ഐ എസ് ആര്‍ ഒ യിലെ […]

കോഴിഫാമിന് തീപിടിച്ചു (Kodanchery)

kodanchery image

Kodanchery: നെല്ലിപ്പോയിൽ മീൻമുട്ടി കുന്നിലുള്ള കോഴിഫാമിന് തീപിടിച്ചു. പടർന്നു പിടിച്ച തീ പൂർണ്ണമായി അണച്ചു. മുക്കത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. നിലവിൽ ഫാമിൽ കോഴികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാത്രി കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനായി ഒരുക്കിയിട്ട ഫാമിനാണ് തീ പിടിച്ചത്. മുള്ളൻമട മറിയക്കുട്ടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഇവർ ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി ഫാം കോഴിയെ ഇറക്കുന്നതിനായി ഒരുക്കിയിട്ടതിനു ശേഷം മടങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി 9 മണിയോടുകൂടി ഇവിടെ തിരിച്ച് എത്തിയപ്പോഴാണ് […]