Thamarassery: Thamarassery ചുരത്തിൽ ഇന്നലെ വൈകിട്ട് മുതൽ ഉണ്ടായ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഓണവും, അവധികളും പ്രമാണിച്ച് ചുരം കയറുന്നവരുടെ വാഹനങ്ങൾ വർദ്ധിച്ചതും, ഇടക്കിടക്ക് വാഹനങ്ങൾ കേടാവുന്നതും, ട്രാഫിക് നിയന്ത്രണം പാലിക്കാതെ ചിലർ വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതുമാണ് കുരുക്ക് രൂക്ഷമാവൻ കാരണമാവുന്നത്.
വരുന്ന 10 ദിവസങ്ങളിലും കുരുക്കിന് സാധ്യതയുണ്ട്. അത്യാവശ്യ യാത്രക്കാർ നേരത്തെ പുറപ്പെടുന്നത് ഉചിതമായിരിക്കും. ട്രാഫിക് നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കാൻ ഡ്രൈവർമാർ തയ്യാറാവണമെന്ന് ട്രാഫിക് പോലീസും, ചുര സംരക്ഷണ സമിതിയും നിർദ്ദേശിച്ചു.