fbpx
Omak - Onam Celebration organized (Thiruvambady) image

ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു (Thiruvambady)

hop holiday 1st banner
Thiruvambady: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ Kozhikode ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു.
Kozhikode ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, വിനോദ് താമരശ്ശേരി,  പി കെ സി മുഹമ്മദ്, മുജീബുറഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.
ഒമാക് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ മത്സരങ്ങൾ  ആവേശകരമായി. ഒമാക് അംഗങ്ങൾ അണിനിരന്ന സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. സമാപന സമ്മേളനം കൊടുവള്ളി കൗൺസിലറും ഒമാക് മുൻ എക്സിക്യൂട്ടീവ് അംഗവുമായ സോജിത് കെ.സി ഉദ്ഘാടനം നിർവഹിച്ചു. ഒമാക് എക്സിക്യൂട്ടീവ് അംഗങ്ങളായ റമീൽ, ഗോകുൽ, പ്രകാശ്, ഇഖ്ബാൽ പൂക്കോട്, ജയദീഷ് , നഹാദ്, ഹാരിസ്, ചാഷ്യാരാഗി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾക്കും മുതിർന്നവർക്കുമായി  നടത്തിയ മത്സരത്തിലെ വിജയികൾക്ക് ഇംഗ്ലീഷ് പ്ലസ് ലേണിംഗ് അക്കാദമി, ഡയലോഗ് മൊബൈൽസ് മുക്കം, മാർടെക്സ് വെഡിങ് സെന്റർ Thiruvambady, അൻസാരി കൊടുവള്ളി, വിഫോർ ന്യൂസ് എന്നിവർ സ്പോൺസർ  ചെയ്ത സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം  ചെയ്തു.
weddingvia 1st banner