Balussery: ബാലുശ്ശേരിയില്‍ ഹോട്ടലിന്‍റെ ഫുഡ് ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കിന് തീയിട്ടു. സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാലുശ്ശേരി അറപ്പീടിക മൊസോണ്‍ റസ്‌റ്റോറന്റിനു വേണ്ടി ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്. ഹോട്ടലിലെ ഫുഡ് ഡെലിവറി ചെയ്യുന്ന കിനാലൂർ സ്വദേശി ശിവാന്തു ലാലുവിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയായും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച രാത്രി 11.45 മണിയോടെ പുതിയ കാവില്‍ വച്ചാണ് സംഭവം. വാഹനം തടഞ്ഞു വെച്ചതിനെ തുടർന്ന് ഹോട്ടലിൽ പോയി തിരിച്ചു വരുമ്പോൾ, ബൈക്ക് കത്തിച്ച നിലയിൽ കാണുകയായിരുന്നു. വാഹനം കത്തിച്ച പുതിയകാവ് സ്വദേശികളായ വികാസ്, മധു എന്നിവർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.
Balussery: A bike used for food delivery by a hotel in Balussery was set on fire. The police have registered a case against two individuals in connection with the incident. The bike was being used for food delivery by Moson Restaurant in Arapeedika, Balussery.
According to the complaint, the delivery person, Shivanthu Lalu from Kinaloor, and his friends were threatened and assaulted. The incident occurred around 11:45 PM on Sunday near Puthiyakavu. After blocking the vehicle, the perpetrators allegedly set fire to the bike while the delivery person had gone to the hotel and returned.
A case has been registered against Vikas and Madhu, both natives of Puthiyakavu, at the Balussery Police Station.