Kozhikode vengeri image

റോഡ് വികസനത്തിന്റെ ഭാഗമായി Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ ഇന്ന് അടക്കും

hop thamarassery poster

Kozhikode: ദേശിയ പാത 66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്ഷനിൽ വെഹിക്കിൾ ഓവർപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ നാളെ മുതൽ അടച്ചിടും.

ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തു നിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർ പന്തൽ- മാവിളിക്കടവ്- കൃഷ്ണൻ നായർ റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം.

കോഴിക്കോട്ടു നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാംകുളം- തടമ്പാട്ടുതാഴം- വേങ്ങേരി മാർക്കറ്റ് ജംക്ഷൻ വേങ്ങേരി കയറ്റം കയറി മേൽപ്പാലത്തിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡ് വഴി ബൈപാസിൽ കയറി മാളിക്കടവ് ബൈപാസ് നയാര പെട്രോൾ പമ്പിന് സമീപം വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷൻ – തണ്ണീർ പന്തൽ വഴി പോകണം.

കൃഷ്ണൻ നായർ റോഡിൽ മാളിക്കടവിൽ നിന്നു കോഴിക്കോട് ഭാഗത്തേയ്ക്ക് മാത്രമെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test