Koyilandy: വിതരണം ചെയ്യാനായി കൊണ്ടുവന്ന MDMA യുമായി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30നാണ് സംഭവം.
നാര്‍ക്കോട്ടിക് DySP പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മൂന്ന് ഗ്രാമിന് മുകളില്‍ MDMA ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.