Balussery: ബാലുശ്ശേരി – കുറുമ്പൊയിൽ – വയലട – തലയാട് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുറുമ്പൊയിൽ അങ്ങാടി മുതൽ വയലട ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു (ചെറിയ വാഹനങ്ങൾ ഭാഗികമായും വലിയ വാഹനങ്ങൾ പൂർണ്ണമായും).
ജനുവരി 12 മുതൽ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.