Thamarassery, മഞ്ഞപിത്തം_ ഉപ്പിലിട്ടവ വിൽക്കുന്നതിന് നിരോധനം

hop thamarassery poster
Thamarassery: മഞ്ഞപ്പിത്തവും, മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും ഇല്ലാതെ ഇല്ലാതെ പൊടിപടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും, ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനടത്തി.

മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച നിരവധി കടകൾക്ക് പിഴ ചുമത്തി അടച്ചു പൂട്ടാൻ നോട്ടീസ് നൽകി.

നോമ്പുകാലത്ത് മുക്കിന് മുക്കിന് കൂണു പോലെ ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ മുളച്ച് പൊന്തിയിരുന്നു, ഇത്തരം കടകൾക്കെതിരെ വ്യാപക പരാതി ഉയർന്നു വന്നതിനെ തുടർന്ന് പരിശോധനക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ തന്നെ നേരിട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രംഗത്തിറങ്ങി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test