Koduvally: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സംഭവത്തിൽ ഇൻസ്പെക്‌ടർ കെ പി അഭിലാഷിന് വീഴ്‌ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിഡിയോ വ്യാപകമായി പ്രചരിച്ചു.
ഹാപ്പി ബർത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഇടപെടുന്നത്. സംഭവത്തിൽ ചട്ടലംഘനം നടന്നായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് Thamarassery DySP ക്ക് കൈമാറി. കെ പി അഭിലാഷിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
At Koduvally Police Station, Youth Congress workers celebrated Inspector K.P. Abhilash’s birthday by cutting a cake, and shared the video on social media. The Special Branch investigated the incident and reported a violation of conduct. The report has been submitted to the Thamarassery DySP, and action may be taken against the inspector.