Thamarassery :SSLC, PLUS TWO ഉന്നതവിജയികളെ BJP തേറ്റാമ്പുറം ബൂത്ത് കമ്മിറ്റി ആദരിച്ചു.
മികച്ച വിജയം നേടിയ ജോതിക എസ് ദാസ് , ശിൽപ്പ സന്തോഷ്, കിരൺ എം ഷാജൻ , ഹരികൃഷ്ണ കെ.പി , ദേവിക എസ് ദാസ് എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.
ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് കെ.പി.സുധീഷ് അധ്യക്ഷനായി. പരിപാടി
വി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു.
ഗിരീഷ് തേവള്ളി, കെ.പി.രമേശൻ , ബബീഷ് എ.കെ, എൻ.വി.കൃഷ്ണൻകുട്ടി എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി.
മണ്ഡലം വൈസ്പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.രമേശനെ ബൂത്ത് കമ്മിറ്റി ആദരിച്ചു.
കെ.പി.സുധീഷ് ഷാൾ അണിയിച്ചു.
വി.പി. ബാബുരാജ്, കെ.ബിജു,
പി. ശ്രീകുമാർ , ദേവിക, ശിൽപ്പ പ്രസംഗിച്ചു.