Wayanad: പാടിച്ചിറ 60 കവലയിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇരിപ്പൂട് ബോക്കിപാടി കോള നിയിലെ ബിജു (കുള്ളൻ48) എന്ന ആളുടെ മൃത ദേഹമാണ് കണ്ടെത്തിയത്.
കാട്ടുനായ്ക്ക കോളനിയിലെ ഇയാളെ ഈ മാസം 9 മുതൽ കാണാനില്ലായിരുന്നു കർണാടകയിലെ തോട്ടത്തിൽ കൂലി പണിക്ക് പോകുകയാണെന്ന് പറഞ്ഞാണ് കോളനിയിൽ നിന്ന് ഇറങ്ങിയത്. അവിവാഹിതനാണ്. അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോകും.