vote-election

പുതുപ്പാടിയില്‍ (Puduppadi) ഉപതിരഞ്ഞെടുപ്പ്, പ്രചരണം ശക്തമാക്കി മുന്നണികള്‍

HOP UAE VISA FROM 7300 INR - BANNER

Puduppadi: പുതുപ്പാടി കണലാട് വാര്‍ഡില്‍ ഈ മാസം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രചരണം ശക്തമാക്കി. ഭൂമിശാസ്ത്രപരമായി വലിയ ഏരിയയുള്ള, മലമ്പദേശത്ത് സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രചരണം.

പതിവില്ലാതെ യാതൊരു അസ്വാരസ്യങ്ങളും ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതും സിറ്റിങ് സീറ്റ് ആണെന്നതും യുഡിഎഫ് ന് രാഷ്ട്രീയപരമായി മുന്‍തൂക്കം ഉള്ള അടിവാരം ഏരിയയാണെന്നതും പ്രചരണ ഏകോപനത്തിന് യുഡിഎഫിന് കരുത്താകുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം ചെയ്തതും ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും കാണിച്ചാണ് യുഡിഎഫ് ന്‍റെ പ്രചരണം. യുഡിഎഫ് Puduppadi പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രചരണത്തിന് ഇറങ്ങുന്നത് അണികള്‍ക്കും ആവേശമാകുന്നുണ്ട്.

ഇലക്ഷന് കാലേകൂട്ടി മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്തി എന്നത് എല്‍ഡിഎഫിന് കരുത്താവും. പക്ഷേ പുതുപ്പാടി (Puduppadi) പഞ്ചായത്ത് ഭരണം യുഡിഎഫിന് ആണ് എന്നത് എല്‍ഡിഎഫിന് തലവേദനയാണ്. എംഎല്‍എയെ ഇറക്കി പ്രചരണത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എംഎല്‍എ അടിവാരം മേഖലയിലെ ഒരു വാര്‍ഡിലും യാതൊരു വികസനവും നടത്തിയിട്ടില്ല എന്നും വാര്‍ഡില്‍ ഉള്‍പ്പെട്ട ചുരം വികസനത്തിന് നിഷേധാത്കമ നിലപാടാണ് എംഎല്‍എ ക്കുള്ളത് എന്നും ഉള്ള യുഡ്എഫ് പ്രചരണം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് എല്‍ഡിഎഫിന് തലവേദനയാവുകയാണ്. കൂടാതെ നികുതിവര്‍ദ്ധന അടക്കമുള്ള സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ യുഡിഎഫ് വാര്‍ഡില്‍ ചര്‍ച്ചയാക്കുന്നതും എല്‍ഡിഎഫിന് തിരിച്ചടിയാണ്. അതേ സമയം ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകുമെന്നത് സംഘടനാപരമായി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ സി പി എം പ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കുന്നുണ്ട്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test