Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി കരിയർ പ്ലാനിങ് ആൻഡ് Goal സെറ്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.
കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകനും, കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സണുമായ ബോണി ജേക്കബ് ക്ലാസുകൾ നയിച്ചു.
ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാകുന്നതോടു കൂടി ഉണ്ടാകേണ്ട കരിയർ പ്ലാനിങ്ങിനെ പറ്റിയും ഒപ്പം ഏറ്റവും മികച്ച കരിയർ എങ്ങനെ ഓരോരുത്തരിലും കണ്ടെത്താം എന്ന വിഷയത്തിലും വിശദമായ ക്ലാസുകൾ നടന്നു.
തുടർന്ന് പ്ലസ്ടു വിദ്യാർത്ഥികൾക്കായി സയൻസ്, കോമേഴ്സ് മേഖലകളിലെ തുടർ പഠന സാധ്യതകൾ എന്ന വിഷയത്തിലും ബോണി സാർ ക്ലാസ്സ് അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ കോഡിനേറ്ററും മാത്‌സ് വിഭാഗം അദ്ധ്യാപികയുമായ റാണി ആൻ ജോൺസൺ ക്ലാസിനു നന്ദി അറിയിച്ചു.