Thamarassery, കേന്ദ്ര വനം വന്യജീവി നിയമം പൊളിച്ചെഴുതണം:ജനതാദൾ (S)

hop thamarassery poster
Thamarassery: മലയോര മേഖലകളിൽ വന്യ ജീവി ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര വനം വന്യ ജീവി നിയമം പൊളിച്ചെഴുതി വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജനതാദൾ(എസ്) കൊടുവള്ളി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന നിരവധിയാളുകളാണ് കെല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽപിക്കപ്പെടുകയും ചെയ്യുന്നത്. മണ്ണിൽ കൃഷിയിറക്കുന്ന കർഷകരുടെ വിളകൾ വ്യാപകമായ രീതിയിൽ കാടിറങ്ങി വരുന്ന മൃഗങ്ങൾ നശിപ്പിക്കുന്നത് മൂലം കർഷകർക്ക് കൃഷി നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡൻറ് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡൻ്റ് കെ വി സെബാസ്റ്യൻ അധ്യക്ഷത വഹിച്ചു.
അഡ്വ.ബെന്നി ജോസഫ്, പി സി അബ്ദുൽ റഹിം, വിജയൻ ചോലക്കര, എസ് വി ഹരിദേവ്, എൻ കെ സാലി,അലി മാനിപുരം, ദേവരാജൻ തിക്കോടി,പി കെ ദാമോദരൻ, ഭാസ്കരൻ കുടിലാട്ട്, ഉസ്മാൻ അണ്ടോണ, സി മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് പ്രചരണ രംഗത്ത് സജീവമായി പ്രവർത്തിക്കാനും കൺ വെൻഷൻ തീരുമാനിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test