Kozhikode: ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കുട്ടികളടക്കം നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സന്‍ഹ, മുഹമ്മദ് മുഹ്സിന്‍ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബസിനടിയിൽപ്പെട്ട നാലുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Kozhikode: In Cheruvannur, a bike collided with a private bus, injuring four people. The seriously injured, including children, were shifted to Kozhikode Medical College. The accident happened when the private bus traveling from Kozhikode to Parappanangadi crashed into the bike. Eyewitnesses said the accident was caused by the bus’s high speed.
Those injured on the bike include Farooq, native Shamsheer, Rubina’s children Lia Sanh, and Muhammad Muhsin. All four who were hit by the bus sustained serious injuries. They were initially taken to a private hospital and later transferred to the medical college.