Kozhikode: ലഹരി ഉപയോഗിക്കുന്നതിൽ സിനിമയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നോർത്ത് സോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി.ശരത് ബാബു.
കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വരുമ്പോൾ വിഷമം തോന്നാറുണ്ട്. മദ്യം ഒറ്റയടിക്ക് നിരോധിച്ചാൽ വ്യാജ മദ്യദുരന്തം ഉൾപ്പെടെ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമ റിലീസിനോടനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസുമായി ചേർന്ന് നടത്തുന്ന ‘ലഹരിക്കെതിരെ ഒരുമിക്കാം’ ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൺകുട്ടികളെ പോലെ പെൺകുട്ടികളും ലഹരിക്ക് അടിമകളാകുന്നതായി ക്ലാസ് നയിച്ച ഗവ.മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. വർഷ വിദ്യാധരൻ പറഞ്ഞു. മദ്യവും പുകയില ഉൽപന്നങ്ങളും ഉപയോഗിച്ച് തുടങ്ങുന്നവരാണ് പിന്നീട് രാസലഹരിയിലേക്ക് എത്തുന്നത്– അവർ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. മന്ത്രി എം.ബി.രാജേഷ് ആണ് ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ സമാപന ദിവസം എമ്പുരാൻ സിനിമയുടെ അണിയറക്കാരുടെ സാന്നിധ്യത്തിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ കലാപരിപാടികളും ഡ്രോൺ ഷോയും നടക്കും.
Cinema has played a significant role in influencing drug use, said Assistant Excise Commissioner C. Sharath Babu. He expressed concern about arresting children and warned that an outright alcohol ban could lead to illicit liquor issues. Speaking at the ‘Unite Against Drugs’ campaign by Manorama Online, Jain University, and Joy Alukkas, he emphasized the growing drug addiction among both boys and girls. Dr. Varsha Vidyadharan noted that addiction often starts with alcohol and tobacco. The campaign, inaugurated by Minister M.B. Rajesh, will conclude with cultural programs and a drone show in Kochi.