Vadakara: ദേശീയപാതയില്‍ Vadakara ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെമ്മരത്തൂര്‍ സ്വദേശി
അടുങ്ങേന സൂരജാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സൂരജ് സഞ്ചരിച്ച കെഎല്‍ 18 ജെ 2220 നമ്പര്‍ ബുള്ളറ്റിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയരാഘവന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശില്‍പ. ഛത്തീസ്ഗഡില്‍ സി ഐ എസ് എഫില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.