Thiruvambady: ‘ശുദ്ധം കുടിനീർ’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ രോഗങ്ങൾ തടയുന്നതിനായി പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി.
പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ‘കുടിവെള്ളവും സാംക്രമിക രോഗങ്ങളും’ എന്ന വിഷയത്തിൽ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറി ഗവ: അനലിസ്റ്റ് ഒ പി മുനീർ (Rtd), മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ ക്ലാസ്സ് എടുത്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി എബ്രഹാം, റംല ചോലക്കൽ, വാർഡ് അംഗങ്ങളായ കെ എ മുഹമ്മദലി, അപ്പു കോട്ടയിൽ , ലിസി സണ്ണി ,പി ബീന ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ ഷാജു ,പി പി മുഹമ്മദ് ഷമീർ , പൊതു കുടിവെള്ള പദ്ധതികളുടെ നിർവഹണ സമിതി അംഗങ്ങൾ , ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.