club-members-who-caught-drug-gang-in-malappuram-receive-threats

Malappuram ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്ക് ഭീഷണി.

hop thamarassery poster

Malappuaram: മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്ക് ഭീഷണി. തുവ്വൂരിലെ ഗ്യാലക്‌സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ കൊലവിളി. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്.

ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പൊലീസിൽ ഏൽപിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളിൽ ഒരാൾ ക്ലബ്ബ് അംഗങ്ങളിൽ ഓരാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

‘നിന്റെ കഷ്ട‌കാലം തുടങ്ങിയെന്നും ഈ പറയുന്നത് റെക്കോർഡ് ചെയ്ത്‌ വെച്ചോ’ എന്നും ഇയാൾ ഭീഷണി മുഴക്കി. തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടിൽ കയറി തല്ലും. കൊല്ലാൻ അറിയാം. ഭാര്യ സൗദിയിലാണെന്ന് അറിയാമെന്നും അവരെ അവിടെ നിന്ന് പൊക്കാനുള്ള വഴിയുണ്ടെന്നും ഇയാൾ പറയുന്നു. ഫോൺ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാൾ ഉപയോഗിക്കുന്നുണ്ട്.

 

 


Malappuram: Club members who caught a drug gang in Malappuram have received death threats. The threats were directed at members of the Galaxy Club in Thuvvoor, with the drug gang warning them that they would be beaten and even killed.

Recently, the club members caught a three-member gang with cannabis in Thuvvoor, Malappuram. The suspects—Shefeeq, Ajmal, and Ibrahim—were handed over to the police, and videos of the incident went viral on social media.

After securing bail, one of the accused called a club member and issued threats over the phone. The caller warned that the victim’s difficult times had begun and even challenged them to record the conversation.

The accused further stated that no matter what recognition the victim received in Thuvvoor, they would suffer severe consequences, even suggesting that they could be attacked at home. The caller also mentioned knowing that the victim’s wife was in Saudi Arabia and hinted at being able to harm her as well. Throughout the phone call, the accused used obscene language along with repeated threats.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test