Thamarassery: താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിൽ സംഘർഷം.
ഒന്നാംവർഷ വിദ്യാർഥികളെ റാഗിങ്ങിന് വിധേയമാക്കിയതിനെ തുടർന്ന് ചോദ്യം ചെയ്യാൻ എത്തിയ സുഹൃത്തുക്കൾ കോളേജ് കോമ്പൗണ്ടിൽ കയറിയത് നാട്ടുകാർ ചോദ്യം ചെയ്തു.
അതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും പുറമേയുള്ളവർക്കും പരിക്കേറ്റു.
തുടർന്ന് പോലീസ് എത്തി കൂടിനിന്നവരെ വിരട്ടിയൊടിച്ചു. ഇന്ന് വൈകിട്ട് 5. 30 നാണ് സംഭവം.