Katharammal: കേരള ആർകി ടെക്ചർ (കീം 2023) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കത്തറമ്മൽ പുത്തൻ പീടികയിൽ ഷാന ജാസ്മിനെ തേടി അഭിനന്ദന പ്രവാഹം.നാടിന്റെ അഭിമാനമാണ് ഷാന ജാസ്മിനെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തണ്ണിക്കുണ്ട് സി.പി.ഐ.എം കമ്മിറ്റിയുടെ ഉപഹാരം പി.ടി.എ റഹിം എം.എൽ.എ നൽകി.സുരേഷ് എൻ കെ,എം ടി സലിം പങ്കെടുത്തു.
മുസ്‌ലിം ലീഗ് മൂന്നാം വാർഡ്, നാലാം വാർഡ് കമ്മറ്റികൾക്ക് വേണ്ടി എം.എ. റസാഖ് മാസ്റ്റർ ഉപഹാരം നൽകി. യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പി.എം. ഹമീദ് മാസ്റ്റർ സമ്മാനിച്ചു. വാർഡ് മെമ്പർമാരായ കെ.കെ.ജബ്ബാർ മാസ്റ്റർ, പി.പി. നസ്റി, പി ടി അബ്ദു മാസ്റ്റർ, ടി കെ അബുഹാജി തുടങ്ങിയവർ പങ്കെടുത്തു.
എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി യുടെ ഉപഹാര സമർപ്പണണം ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് യൂസ്ഫ് കരീറ്റി പറമ്പ്, റസാഖ് ആരാമ്പ്രം, സമദ് വട്ടോളി, മോൺട്ടി അബൂബക്കർ, എൻ കെ സമദ്, പി.കെ.നാസർ എന്നിവർ പങ്കെടുത്തു.
സുപ്രഭാതം റീഡേഴ്സ് ഫോറം കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോർഡിനേറ്റർ മുജീബ് ചളിക്കോട് ഉപഹാരം സമ്മാനിച്ചു. ജനറൽ കൺവീനർ ഫസൽ ആവിലോറ, ട്രഷറർ മുജീബ് കൈപ്പാക്കിൽ, ടി.കെ റഷീദ് തണ്ണിക്കുണ്ട് സംബന്ധിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ നൽകി. ഇഖ്ബാൽ കത്തറമ്മൽ, മെഹബൂബ് പി എം പങ്കെടുത്തു.
തണ്ണിക്കുണ്ട് കേരള മുസ്‌ലിം ജമാഅത്ത്, സുന്നി യുവജന സംഘം, ഗുലാബ്സ് ബുസ്താനാബാദ് എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ
സയ്യിദ് സ്വബൂർ തങ്ങൾ, മുഹമ്മദലി ബാഖവി, ടി കെ കാദർ മാസ്റ്റർ, ഷഫീഖ് ബുസ്താൻ, അബ്ദുല്ലാഹ് ബാഖവി, സുഹൈൽ സഖാഫി എന്നിവർ സംബന്ധിച്ചു.
എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ അനുമോദനം സംസ്ഥാന സെക്രട്ടറി പി.എം ആർഷോ സമ്മാനിച്ചു. നസീർ ബാവ, ജാബിർ പൊയിൽ എന്നിവർ പങ്കെടുത്തു.
തണ്ണിക്കുണ്ട് നുസ്റത്ത് കമ്മറ്റി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിൽ പി.പി. സൈദ്, പി.പി.സി മജിദ്, മൊയ്തീൻഷാ, ഷാനവാസ് ടി.കെ പങ്കെടുത്തു. ഗ്ലോബൽ കെ എം സി സി തണ്ണിക്കുണ്ട് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം പ്രസിഡണ്ട് വി കെ മുനീർ നൽകി.
വിമൺസ് ഇന്ത്യ മൂവ്മെന്റ് (WIM)സ്റ്റേറ്റ് സെക്രട്ടറി ഫൗസിയാ സലീം കാരാടി പൊന്നാട അണിയിച്ചു. മുൻ വിമൺസ് ഇന്ത്യാ നേതാവും ഷാന ജാസ്മിന്റെ അധ്യാപികയുമായ റംല റാഫി വട്ടോളി ഉപഹാരം നൽകി.
ഖത്തർ ഗവ. ഡിസൈൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന പി.പി നാസറിന്റെയും സൈഫുന്നിസയുടെയും മകളാണ്. എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാഥിയായ ജാസ്മിന്റെ പ്ലസ് ടു പഠനം കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂ ളിലായിരുന്നു.