Koadanchery image

Kodanchery വിജയികളെ അനുമോദിച്ചു

hop thamarassery poster
Kodanchery: താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ കായിക പ്രതിഭകളെ മാനേജ്മെന്റ് അഭിനന്ദിച്ചു.
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ പ്രധാനാധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ: കുര്യാക്കോസ് ഐക്കൊളമ്പിൽ വിജയികളായ വിദ്യാർത്ഥികളെയും കായികാധ്യാപകൻ അനൂപ് ജോസ്, മറ്റ് അധ്യാപക, അനധ്യാപകരെയും അനുമോദിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ വിൽസൺ ജോർജ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.റ്റി.എ പ്രസിഡണ്ട് ഷിജോ സ്കറിയ, സെന്റ് ജോസഫ്സ് ഹാൻഡ് ബോൾ അക്കാദമി പരിശീലകൻ ഷാജി ജോൺ, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്കൂൾ മാനേജർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ് ചടങ്ങിന് നന്ദി അറിയിച്ചു. അനുമോദന യോഗത്തിനുശേഷം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ട്രോഫികൾ കരങ്ങളിലേന്തിയ കായിക പ്രതിഭകൾക്കു പിന്നിൽ അണിനിരന്ന വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി കോടഞ്ചേരി ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് Kodanchery ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികൾ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test