Deer and bison horns and coral were seized from the house of the accused in the POCSO case image

പോക്‌സോ കേസ് പ്രതിയുടെ വീട്ടിൽ നിന്നും മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി (Koyilandy)

hop thamarassery poster

Koyilandy: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് Kozhikode ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്.

ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഫോറസ്റ്റ് വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട് Flying Squad ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

1972 ലെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തുടരന്വേഷണത്തിനായി കേസ് Thamarassery റെയിഞ്ച് ഓഫീസിലേക്ക് കൈമാറി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test