കോഴിക്കോട്: കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു. കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷന്‍ കൂടിയാണ് കാന്തപുരം. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും, യൂത്ത് ലീഗും സമസ്തയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി സമസ്തയും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.