മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരു പക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ കാര്യക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് കാറിൽ വിൻഡ്‌ഷീൽഡ് വൈപ്പറുകൾ വളരെ പ്രധാനമാണ് . മഴവെള്ളം മൂലം റോഡിലെ കാഴ്ചയ്ക്ക് ഉണ്ടാകുന്ന തടസ്സം അവ നീക്കംചെയ്യുന്നു. അറ്റകുറ്റപ്പണികളിലെ അശ്രദ്ധയും ഉപയോഗത്തിലെ അശ്രദ്ധയും കാരണം വൈപ്പർ തകരാറിലാകുന്നു. മഴക്കാലത്ത് വിൻഡ്‌ഷീൽഡിലെ വെള്ളം വൃത്തിയാക്കുന്നതിൽ ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ദൃശ്യപരത കുറവായതിനാൽ അപകടങ്ങൾ സംഭവിക്കുകയും ചെയ്യാം. വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ ഏതൊക്കെ തെറ്റുകൾ ഒഴിവാക്കണമെന്ന് അറിയാം.
It’s the rainy season. During this time, wipers are a part of the vehicle that many tend to forget. Perhaps, wipers are one of the most neglected parts of a vehicle. Even those who take great care of their vehicles often do not pay enough attention to maintaining the wipers. Most car wipers continue to run even after their replacement period has passed, often squeaking and making noise. Neglecting the car’s wipers can cause serious damage to the windshield. To improve the efficiency of the wipers and ensure proper wiping, keep the following points in mind.
During the rainy season, windshield wipers are very important. They remove the obstruction caused by rainwater on the road, ensuring clear visibility. Carelessness during repairs and improper use can cause wipers to malfunction. Problems with cleaning the windshield during the rainy season can reduce visibility, which may lead to accidents. Let’s learn which mistakes to avoid while using wipers.