Dr MK Munir MLA inaugurated the Take A Break building at Omassery. image

ഓമശ്ശേരിയിൽ ടേക്‌ എ ബ്രേക്‌ കെട്ടിടം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു (Omassery)

hop thamarassery poster

Omassery: വഴിയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ശുചിത്വവും സുരക്ഷിതത്വവുമുള്ള ശുചിമുറി ഒരുക്കുക എന്ന ലക്ഷ്യത്തോടെ Omassery യിൽ പഞ്ചായത്ത്‌ ഭരണസമിതി നിർമ്മിച്ച ‘ടേക് എ ബ്രേക്’ കെട്ടിടം (വഴിയോര വിശ്രമ കേന്ദ്രം) ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ പ്രവേശന കവാടമായ Omassery പട്ടണത്തിൽ പാതയോരത്ത്‌ വിനോദ സഞ്ചാരികളുൾപ്പടെയുള്ളവർക്ക്‌ ഏറെ ഉപകാരപ്രദമാവുന്ന വിധത്തിൽ മനോഹരമായ ടേക്‌ എ ബ്രേക്‌ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച പഞ്ചായത്ത്‌ ഭരണസമിതിയെ എം.എൽ.എ.അഭിനന്ദിച്ചു.ചുരുങ്ങിയ കാലയളവിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിത ഭരണസമിതി പ്രശംസയർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാപ്പാട്‌-തുഷാരഗിരി പാതയിൽ പുത്തൂരിനും ഓമശ്ശേരി ക്കുമിടയിലെ കളരിക്കണ്ടി ഭാഗത്താണ്‌ ടേക്‌ എ ബ്രേക്‌ സ്ഥാപിച്ചത്‌. 34 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നിർമ്മാണം പൂർത്തീകരിച്ചത്‌. 2021-22 സാമ്പത്തിക വർഷത്തിൽ ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും 25,47,172 രൂപ ചെലവഴിച്ച്‌ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ടിൽ നിന്നും 8,71,000 രൂപ ചെലവഴിച്ച്‌ ഫിനിഷിംഗ്‌ വർക്കുകളും നടത്തി. ഗ്രൗണ്ട്‌ ഫ്ലോറിൽ വനിതകൾക്കുള്ള രണ്ട്‌ ശുചി മുറികളും ഫീഡിംഗ്‌ റൂമും ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയും കോഫീ ഷോപ്‌ ഔട്ലെറ്റുമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഒന്നാം നിലയിൽ പുരുഷന്മാർക്കുള്ള യൂറിനൽസ്‌, ശുചി മുറികൾ, ബാൽക്കണി എന്നിവയാണുള്ളത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ‘ടേക്‌ എ ബ്രേക്‌’ പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ ഒ.പി. സുഹറ, ബ്ലോക്‌ പഞ്ചായത്തംഗങ്ങളായ എസ്‌.പി.ഷഹന, ടി.മഹ്‌ റൂഫ്‌, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ, കെ.എം.കോമളവല്ലി, സി.കെ.ഖദീജ മുഹമ്മദ്‌, കെ.ടി.സക്കീന ടീച്ചർ,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ, പി.വി.സ്വാദിഖ്‌, ടി.ശ്രീനിവാസൻ, ടി.ഇബ്രാഹീം, എ.കെ.അബ്ദുല്ല, ഒ.കെ.നാരായണൻ, ഒ.എം.ശ്രീനിവാസൻ നായർ, അനീസ്‌ പുത്തൂർ, ശശി പന്തീരടിയിൽ, സഹദ്‌ കൈവേലിമുക്ക്‌, പഞ്ചായത്ത്‌ മെമ്പർമാരായ എം. ഷീജ ബാബു, കെ.കരുണാകരൻ മാസ്റ്റർ, എം.എം.രാധാമണി ടീച്ചർ, പി.കെ.ഗംഗാധരൻ, സി.എ.ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, പി.ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധു സൂദനൻ നന്ദി പറഞ്ഞു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test