Thamarassery: ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരിയുടെ എക്സിക്യൂട്ടീവ് മെമ്പർ, പി .കെ ബാബുരാജി(Rtd KSRTC) ന്റെ മകൾ, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും, ഫസ്റ്റ് ക്ലാസ്സോടെ ബി.ഡി.എസ് പാസ്സായ Dr. പി.ബി. ശ്രീലക്ഷ്മിയെ, ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി- Thamarassery, കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
പ്രസ്തുത ആദരിക്കൽ ചടങ്ങിൽ കൂട്ടായ്മയുടെ രക്ഷാധികാരികൾ, പ്രധാന ഭാരവാഹികൾ, എക്സിക്യൂട്ടീവ് മെമ്പർമാർ, മറ്റു മെമ്പർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.