fbpx
weride

ഡ്രൈവർ വേണ്ട, സ്വയമോടുന്ന വാഹനങ്ങൾ ഇനി Dubai നിരത്തുകളിൽ; WeRide എന്ന Company ക്ക് ലൈസൻസ് നൽകി

hop holiday 1st banner

Dubai: യുഎഇയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി. വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ‘weride‘ന് ലൈസൻസ് അനുവദിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

യുഎഇയിലെ യാത്രാ രംഗത്തെ ഭാവിയെ പുനർനിർവചിക്കുന്ന ‘സ്വയം ഓടുന്ന’ വ്യത്യസ്ത തരം വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. വീറൈഡിന്റെ ആസ്ഥാനം ചൈനയിലെ ഗ്വാങ്‌ഷൂവിലാണ്. മറ്റ് നഗരങ്ങൾക്കൊപ്പം അബുദാബിയിലും കേന്ദ്രങ്ങളുണ്ട്. ലോകത്തെ 26-ലേറെ നഗരങ്ങളിൽ ഇത് സ്വയം ഡ്രൈവിങ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു.

weddingvia 1st banner