പൊലീസ് രജിസ്റ്റർ ചെയ്ത 74 കേസുകളില്‍ ഇരുപതും MDMA കേസുകള്‍. ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ലഹരിക്കൊപ്പം കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നതായാണ് വിവരം. ലഹരിക്കടിമപ്പെട്ട യുവാക്കളായ ആഷിക്ക് ഉമ്മ സുബെെദയെയും യാസിർ ഭാര്യ ഷിബിലയെയും കൊന്നത് ഒരു മാസത്തിനിടെയാണ്. കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പൊലീസ്, എക്സെെസ് ഓഫീസുകള്‍ തുടങ്ങണമെന്നാണ് ഉയരുന്ന ആവശ്യം. ലഹരിക്കെതിരെ വനിതകള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപക ബോധവത്കരണം നടന്നുവരികയാണ്. ഇതിനെതിരെ ഭീഷണിയുമായി ലഹരി മാഫിയ രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയിലെ ഒളിത്താവളങ്ങളാണ് മാഫിയ കേന്ദ്രമാക്കുന്നത്. കോഴിക്കോട് – ബംഗളൂരു യാത്രയിലെ പ്രധാന ഇടത്താവളമാണ് താമരശ്ശേരി. പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയുമെല്ലാം ഉള്‍പ്പെടുന്നതാണ് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധി. വിസ്തൃതി കൂടുതലായതിനാല്‍ റെയ്ഡ് നടത്താനും മറ്റും പൊലീസിന് പരിമിതികളുണ്ട്.
Thamarassery has emerged as a major drug transit point, with 122 cases registered in a year—74 by the police and 48 by excise, including 20 MDMA-related cases. Authorities suspect Bengaluru as the source of these drugs. Alongside drug trade, violent crimes, including murders and assaults, are rising.
In response, locals, including women, are actively fighting against drug mafias. Some panchayats have even decided not to arrange marriages for drug users. However, the mafia is issuing threats to those opposing them.
There is growing demand for a police station at the base of Thamarassery Churam and increased night patrolling to combat the crisis. Authorities face challenges due to the vast area under their jurisdiction.