Kodanchery, മദ്യപിച്ച് ലക്കുകെട്ട് കലഹം; നടുറോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍

hop thamarassery poster
Kodanchery: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. .രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പൊലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്.
കോടഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കലഹത്തിനൊടുവില്‍ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നയാളാണ് കുട്ടിയെ വഴിയരികില്‍ കണ്ടത്. ഇയാള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടര്‍ന്ന് വീട്ടിലെത്തിക്കുകയുമായിരുന്നു
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test