elderly-man-tied-and-beaten-in-puthuppadi-police-launch-investigation-as-accused-abscond

Puthuppadi യിൽ വയോധികനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം;പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

hop thamarassery poster

Thamarassery: വയോധികനെ സഹോദരിയുടെ വീട്ടിൽ നിന്നും പിടികൂടി മർദ്ദിച്ച് ജീപ്പിൽക്കയറ്റി പുതുപ്പാടി കാവുംപുറം അങ്ങാടിയിൽ എത്തിച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച കേസിലെ മുൻ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ള ആറു പ്രതികളും ഒളിവിൽ. പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചക്കായിരുന്നു കാവുംപുറം സ്വദേശി കുഞ്ഞിമൊയ്തീനെ ആറ്റു സ്ഥലത്തുള്ള തൻ്റെ സഹോദരിയുടെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ച് കാവുംപുറത്തെത്തിച്ച് മർദ്ദിച്ചത്. പ്രതികളുടെ അടുത്ത ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറി എന്ന പരാതിയിൽ പോലീസ് അറസ്റ്റു ചെയ്ത് റിമാൻറിലായിരുന്ന കുഞ്ഞിമൊയ്തീൻ 70 ദിവസത്തെ ജയിൽവാസത്തിനു ശേഷം വെള്ളിയാഴ്ചയായിരുന്നു ജാമ്യത്തിൽ ഇറങ്ങിയത്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test